ഹലോ!!''അസ്സലാമുഅലൈക്കും''
''വാ :അലൈക്കുംഅസ്സലാം''
സുലൈമാന്‍:അബ്ദുള്‍സലാം മുസ്ലിയാരല്ലേ?
മുസ്ലിയാര്:അതേ ,ആരാണ് സംസാരിക്കുന്നത്.
സുലൈമാന്‍:മുസ്ലിയാരേ ഞാന്‍ സൌദിയിലേ ബുറയ്ദയില്‍ നിന്നും സുലൈമാനാണ് സംസാരിക്കുന്നത്.
മുസ്ലിയാര്:മോന്റെ നാടെവിടെയാണ്.
സുലൈമാന്‍:കണിയാപുരം ജന്മിമുക്കിലാണ് എന്റെ വീട്.ഞാന്‍ മുസ്ല്യരെക്കുരിച്ചു ധാരാളം
കേട്ടിട്ടുണ്ട്.ഒളിഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വെളിച്ചാത് കൊണ്ടുവന്നു ധാരാളം പേരുടെ
ജീവിതനിലവാരം മെച്ചപ്പെടുതിയിട്ടുന്ടെന്നു അനുഭവസ്ഥര്‍ എന്നോടുപരഞ്ഞിട്ടുണ്ട്
അങ്ങനെയുള്ള ഒരാളാണ് മുസ്ല്യരുടെ നമ്പര്‍ തന്നത്. മുസ്ല്യാര്‍ എന്നെയൊന്നു സഹായിക്കണം.
അതിന്നുവേണ്ടിയാണ് ഞാന്‍ അങ്ങയെവിളിച്ചത്
മുസ്ല്യാര്‍: മോനെ നിനെക്കെന്താണ് വേണ്ടത് കച്ചവടത്തില്‍ പുരോഗതി വേണോ?
തൊഴിലുകൊണ്ട് നേട്ടം വേണോ ? അറബിയില്‍ നിന്നും സ്നേഹം
ലഭിക്കണോ? എന്താണ് വേണ്ടത് പറഞ്ഞോളു!
സുലൈമാന്‍: മുസ്ല്യാരെ ഞാന്‍ പറയുന്നത് ശ്രന്ധാപുര്വ്വം കേള്‍ക്കണേ! പതിമൂന്നു
വര്‍ഷമായി ഞാന്‍ സൌദിയില്‍ എത്തിയിട്ട് ഒരു കെട്ടിടനിര്മാനകംബനിയിലാണ്
ജോലി .1000SR .ആണ് ശമ്പളം ഇന്‍ഷുറന്‍സ് ,ഇക്കാമ ,ആഹാരം ,ഫോണ്‍
എന്നീ ഇനങ്ങളിലായി മാസം 600 റിയാല്‍ ചിലവാകും .ബാക്കി 400 റിയാല്‍
ഉള്ളതുകൊണ്ട് 5000 രൂപ നാട്ടിലയാച്ചിരുന്നു. ഈയിടെ ബാങ്ക് റേറ്റ് ഉയര്‍ന്നതിനാല്‍
4000 രൂപ മാത്രമേ നാട്ടിലയക്കാന്‍ പറ്റുന്നുള്ളൂ. അങ്ങനെയുള്ള അവസ്ഥയില്‍
ഒരു ഭാഗ്യ പരീക്ച്ചനതിന്നു സുഹ്രത്തുക്കള്‍ എന്നെ ഉപദേശിക്കുന്നു .ഒരു റിയാലിന്നു
400 റിയാല്‍ സമ്മാനം കിട്ടുന്ന ''ഒരു ഭാഗ്യദേവത ''നാട്ടിലെ ഭുട്ടാന്‍ ലോട്ടറി
പോലെയുള്ള തായ്ലാന്റ് ലോട്ടറി ഞാന്‍ പലപ്രാവശ്യം ഇതില്‍ പരീക്ഷിച്ചു നോക്കി
ഒരു രക്ഷയും കിട്ടിയില്ലാ. അവസാനമായി നാട്ടില്‍ നിന്നും വന്നിട്ട് മുന്നുവര്‍ഷം
കഴിയുന്നു. അതുകൊണ്ട് മുസല്യാര്‍ എന്നെയൊന്ന് സഹായിക്കനം-001 മുതല്‍
999 വരെയുള്ള നമ്പരുകളാണ് ഭാഗ്യ നമ്പര്‍ അതില്‍ മുന്നുഅക്കങ്ങളുടെ സുചന ഞാന്‍
അതില്‍നിന്നും പ്രതീച്ചികകുന്നു.ഒന്നാം തിയ്യതിയും പതിനജാം തിയ്യതിയുമാണ്
ഞാരുക്കെടുപ്പ് . തായ്ലാന്റലാണ് ഞാരുക്കെടുപ്പ് .അതുകൊണ്ടാണ് തായ്ലാന്റ് ലോട്ടറി
എന്നറിയപ്പെടുന്നത്.അടുത്ത ലോട്ടറിക്ക് നമ്പര്‍ പറഞ്ഞുതന്നാല്‍ എന്റെ വീട്ടില്‍നിന്നും
മുസ്ല്യര്ക്കുള്ള ''കൈമടക്ക്'' ഞാന്‍ എത്തിക്കും തീര്‍ച്ച.
മുസ്ല്യാര്‍: മോനെ സുലൈമാനെ നീ പറഞ്ഞതൊക്കെ ഞാന്‍ ശ്രതാപൂര്വ്വം കേള്‍ക്കുകയായിരുന്നു.
നീ എന്താപറഞ്ഞേ തായ്ലാന്റ് ലോട്ടറിയുടെ മൂന്നാക്കങ്ങള് പറഞ്ഞുതരാനോ?
എന്നാല്‍ എന്റെ കഥ നീ കേട്ടോ; ഇരുപത് വര്‍ഷങ്ങള്‍ക്കുമുന്‍പ് സൌദിയിലെ
തന്നെ റിയാദില്‍ കൊട്ടിയംഅലിയരിന്റെ വിസയില്‍ വലദിയ പണിക്ക്
വന്നവനാണ് ഞാന്‍. നിന്നെ നശിപ്പിച്ച തായ്ലാന്റ് ലോട്ടറിയില്തന്നെയാണ്
ഞാനും എന്റെ ജീവിതം കുട്ടിചോറാക്കിയത്. ആദൃമൊക്കെ 50 ഉം100ഉം ഒക്കെ
എഴുതിയ ഞാന്‍ കടക്കാരനായപ്പോള്‍ ഏജന്റായിമാറി ആദ്യത്തെ എജന്റ്പണിക്ക്
2000 റിയാല്‍ കിട്ടി .അടുത്ത ഞ്ഞറുക്കെടുപ്പില് 3000 റിയാല്‍ പിരിച്ചെടുത്തു
കൈവശം വച്ചത് എനിക്ക് 200 റിയാലിന്റെ അടിയാണ് മോനെ കിട്ടിയത്. 80 ,000 സമ്മാനം .
ഞാന്‍ ആകെ ധര്മ്മസഖടതിലായി.ജോലിനഷ്ടമായ ഞാന്‍ വാദി അല്‍ തവസിര് എന്നാ
സ്ഥലത്ത് ഒരു തോട്ടത്തില്‍ അഭയം പ്രാപിച്ചു ബംഗാളികള്‍ എന്നെമറന്നു മലയാളികള്‍
എന്നെ തിരഞ്ഞു ഒടുവില്‍ 100 റിയാലിന്നടിച്ച മലയാളി എന്നെ കണ്ടെത്തി റൂമില്‍
അടച്ചിട്ടു. അങ്ങനെ ഞാന്‍ അവന്ന് 2 ലക്ച്ചതിന്റെ വീതം 3 അവതിചെക്കുകള്
നല്കി തല്ക്കാലം തടി കേടാക്കാതെ രക്ച്ചപ്പെട്ടു.ചെക്കുമായി വീട്ടിലെത്തിയ മലയാളി
നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കികൊന്ടെയിരുന്നു . അങ്ങനെ വീട്ടുകാര്‍ എന്നെ വെറുത്തു
ഞാന്‍ വീടുമായുള്ള ബന്ധം അവസാനിപ്പിച്ചാമട്ടായി, അങ്ങനെയിരിക്കെ ഒരു ദിവസം
കൈരളി ചാനലില്‍ പ്രവാസലോകം എന്നാ പരിപാടിയില്‍ p.t. കുഞ്ഞുമുഹമ്മദിന്റെ
മുന്നിലിരുന്നു പൊട്ടിക്കരയുന്ന എല്ലുംതോലുമായ എന്റെ ഉമ്മയെകണ്ട് ഞാന്‍
തരിച്ചിരുന്നു. ഉമ്മയില്‍നിന്നും ഞെട്ടിക്കുന്ന ഒരു വാര്ത്തകുടി എനിക്ക് കേള്‍ക്കാന്‍
കഴിഞ്ഞു ചെക്കുമായി വന്നവന്റെ ശല്യംസഹിക്കാതെ ആയപ്പോള്‍ മൂന്നുവയസ്സുള്ള
എന്റെ മകനുമായി ഭാര്യ അവനോടപ്പം നാടുവിട്ടുവെന്ന് അങ്ങനെ പ്രവാസലോകമാണ്
എന്നെ നാട്ടിലെതിച്ചാത്. ജീവിക്കാന്‍ വേറെ മാര്ഗ്ഗമില്ലതതുകൊണ്ടാണ് ഈ തട്ടിപ്പ് ഞാന്‍
തൊഴിലാക്കിയത്. നീ ആവശ്യപ്പെട്ടതുപോലെ ആ മൂന്നക്കങ്ങള്‍ കണ്ടുപിടിക്കാന്‍ എനിക്ക്
സിന്ധിയുണ്ടയിരുന്നെങ്ങില് ഞാനിന്ന് വ്യാജ സിന്ധനകുമായിരുന്നില്ല . അതുകൊണ്ട്
കിട്ടുന്ന പണം നാട്ടിലെത്തിച് ഉള്ളതുകൊണ്ട് ഓണംപോലെ കഴിയാന്‍ നോക്കുന്നതാണ്
നിനക്ക് നല്ലത് . അല്ലെങ്ങില്‍ നിന്റെ ഉമ്മയും നാളെ പ്രവാസലോകതിലിരുന്നു കരയുന്നത്
കാണേണ്ട ഗതികേട് നിനക്കും ഉണ്ടാകും. ഭുട്ടനും,തായ്ലന്ഡും,ഒന്നും നിന്നെരക്ചിക്കുകയില്ല
പടച്ചവന്റെ ലോട്ടറിക്ക് മാത്രമേ നിന്നേ രക്ചിക്കാന് കഴിയികയുള്ള് പൈസ ഒരുപാട്
തീര്‍ന്നുകാണും ഞാന്‍ ഫോണ്‍ വെക്കുകയാണ് തായ്ലാന്റ് ''ഭാഗ്യദേവത''യല്ല മോനെ അത്
പാവങ്ങളെകൊന്ന് രക്തം കുടിക്കുന്ന ഭദ്രകാളിയാണ്.........അസ്സലാമുഅലൈക്കും
കടപ്പാട് :ബദര്‍ പള്ളിമുക്ക്, ബുറൈദ .
